അബൂദാബി ആരോഗ്യം ദുബായ്

#BREAKINGNEWS യുഎഇയിൽ ഇന്നും രോഗമുക്തിയിൽ വർദ്ധനവ് /  ഇന്ന് 732 പേർ രോഗമുക്തരായി / 346 പുതിയ കോവിഡ് കേസുകൾ / 2  മരണം മാത്രം  #JUNE 16

ഇന്ന് യുഎഇയിൽ 346 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
2 മരണം കൂടി ഇന്ന്  റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 346 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 42,982 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 732  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 28, 861 ആയി.

ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കോവിഡ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 293 പേർ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌ ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!