ഇന്ന് യുഎഇയിൽ 421 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇന്നത്തെ പുതിയ 421 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 48,667 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 490 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 37, 566 ആയി.
ഇന്ന് സ്ഥിരീകരിച്ച ഒരു മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 315 പേർ മരണപ്പെട്ടിട്ടുണ്ട്.