Info അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 765 പേർ രോഗമുക്തി നേടി , ഒരു മരണം മാത്രം റിപ്പോർട്ട് ചെയ്തു

യുഎഇയിൽ ഇന്ന് കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌.

യുഎഇയിൽ ഇന്ന്  (ജൂൺ 5 ) 624 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു മരണം മാത്രം റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 624  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 37,642 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  765  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 20,337 ആയി.

ഇന്ന് സ്ഥിരീകരിച്ച ഒരു മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 274 പേർ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവും ‌ മരണസംഖ്യ കുറവുമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

 

error: Content is protected !!