Info അബൂദാബി ആരോഗ്യം

രാജ്യത്തെ മുഴുവൻ താമസക്കാരിലും കോവിഡ് പരിശോധന നടത്താനൊരുങ്ങി യുഎഇ

രാജ്യത്തെ മുഴുവന്‍ താമസക്കാരിലും കോവിഡ് പരിശോധന നടത്താന്‍ യുഎഇ തയ്യാറെടുക്കുന്നു.

ഇതുവരെ 20 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൂടി കൊവിഡ് പരിശോധന നടത്താൻ ഉദ്ദേശിക്കുന്നുവെന്ന് വെള്ളിയാഴ്ച ഒരു റിപ്പോർട്ടിൽ യുഎഇയെ പ്രധിനിധീകരിച്ചുള്ള മാധ്യമമായ വാം വെളിപ്പെടുത്തി.

ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.

error: Content is protected !!