അബൂദാബി ആരോഗ്യം

അബുദാബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഇനി നിർബന്ധം

യുഎഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. സന്ദർശനത്തിന് 48 മണിക്കൂർ മുൻപ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടത്

അബുദാബി എമിറേറ്റിൽ പ്രവേശിക്കാനായി അൽഹോസ്ൻ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യുഎഇയിലെ ഏതെങ്കിലും ആശുപത്രി അല്ലെങ്കിൽ സ്ക്രീനിംഗ് സെന്ററിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ ഒരു ടെക്സ്റ്റ് മെസ്സേജായി കാണിച്ചാലും മതിയാകും.  ഇതോടെ കോവിഡ് നെഗറ്റീവ് ആയ ആളുകൾക്ക് ഇനി അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകും .

എന്നാൽ അബുദാബി എമിറേറ്റിൽ നിന്ന് മറ്റുള്ള എമിറേറ്റുകളിലേക്ക് പോകാൻ ഇത്തരത്തിൽ നെഗറ്റീവ് പരിശോധന ഫലം ആവശ്യമില്ല

മറ്റുള്ള എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് തെഴിലാളികളെ കൊണ്ടുവരുന്നത് ഇപ്പോഴും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഈ തീരുമാനം

error: Content is protected !!