അബൂദാബി ഇന്ത്യ ദുബായ്

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ വരാൻ യു എ ഇയിൽ നിന്നും എൻ ഒ സി ലഭിക്കുന്നു.

നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ യു എ ഇ യിലേക്ക് തിരികെ വരാൻ വേണ്ടി ICA സ്മാർട്ട് സർവീസ് വെബ്‌സൈറ്റിൽ രെജിസ്ട്രേഷൻ ചെയ്ത ശേഷം അപ്പ്രൂവൽ കിട്ടിയവർക്ക് യു എ ഇ ഗവണ്മെന്റ് എൻ ഒ സി കൊടുക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

റസിഡൻസ് വിസ അടക്കമുള്ള രേഖകൾ ഇപ്പോഴും വാലിഡിറ്റി ഉള്ളവർക്കാണ് പ്രാഥമിക പരിഗണന നൽകുന്നത്. ജീവകാരുണ്യപരമായ ഇടപെടലുകൾ മുൻനിർത്തികൊണ്ടുള്ളതാണ് ആദ്യമായി കൊടുക്കുന്ന എൻ ഒ സികളിൽ പലതും എന്ന കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകൾ സമ്പൂർണ തോതിൽ പ്രവർത്തിക്കാത്തത് കാരണം വിദേശങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾ വന്ന് യാത്രക്കാരെ എടുത്തു കൊണ്ട് പോകുന്നതിനുള്ള രീതി ആരംഭിക്കാത്തതാണ് ആളുകൾക്ക് കൂട്ടമായി യു എ ഇ യിലേക്ക് തിരികെ വരാൻ തടസ്സമായി നിൽക്കുന്നതെന്നും സൂചനയുണ്ട്.

തിരികെ വരുന്നവർ വ്യക്തമായ രേഖകൾ കയ്യിൽ കരുത്തുന്നതോടൊപ്പം കോവിഡ് പ്രതിരോധ ആരോഗ്യമാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് 13 പേർ ചാർട്ടേർഡ് ഫ്ലൈറ്റിൽ ദുബായ് അൽമക്തൂം എയർപോർട്ടിൽ ഇത് പോലെ വന്നിറങ്ങിയിരുന്നു. ഇത്തരത്തിൽ അത്യാവശ്യക്കാർക്ക് ജീവകാരുണ്യപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ തിരികെ വരാനുള്ള ഏർപ്പാടാണ് യു എ ഇ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

error: Content is protected !!