അബൂദാബി അൽഐൻ ആരോഗ്യം ദുബായ്

കോവിഡിനെ തുടർന്നുണ്ടാകുന്ന ന്യുമോണിയ ബാധ തിരിച്ചറിയുന്നതിനായി ആദ്യത്തെ CT സ്കാനർ പുറത്തിറക്കി യു.എ.ഇ

കോവിഡിനെ തുടർന്നുണ്ടാകുന്ന ന്യുമോണിയ ബാധ തിരിച്ചറിയുന്നതിനായി  യു.എ.ഇ യിലെ ആദ്യത്തെ കമ്പ്യുട്ടറൈസിഡ് ടോമോഗ്രാഫി (CT) സ്കാനർ പ്രവർത്തനം ആരംഭിച്ചു. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അൽ അയ്ൻ ഹോസ്പിറ്റലിലാണ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഇത് വഴി ഒരു മണിക്കൂറിൽ 8 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയും. 16 റോകൾ വീതമുള്ള  16 സ്ലൈസുകളാണ് സ്കാനറിൽ ഉണ്ടാകുക.

ഇത് വഴി രോഗപരിശോധന നടത്തുന്ന വ്യക്തിയുടെ ശ്വാസ കോശത്തിന്റെ ഉയർന്ന റെസല്യൂഷനിൽ ഉള്ള ചിത്രങ്ങൾ പകർത്താൻ കഴിയും. ഇതിലൂടെ വളരെ കൃത്യമായി ഒരാൾക്ക് ന്യുമോണിയ ബാധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. യാതൊരു തരത്തിലുമുള്ള ശാരീരിക സമ്പർക്കം പരിശോധന ഘട്ടങ്ങളിൽ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന സാധ്യത പരിശോധനകൾക്കിടയിൽ ഉണ്ടാകുന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഏപ്രിൽ മാസം തുടക്കം മുതൽ അൽ അയ്ൻ ഹോസ്പിറ്റൽ പൂർണമായും കോവിഡ് കെയർ സെന്ററാക്കി മാറ്റിയിരിക്കുകയാണ്.

error: Content is protected !!