അബൂദാബി ആരോഗ്യം ടെക്നോളജി ദുബായ്

കോവിഡ് പരിശോധനകൾക്കായി പുതിയ ആന്റി ബോഡി ടെസ്റ്റ് കിറ്റ് പുറത്തിറക്കി യുഎഇ

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന ഘട്ടത്തിൽ രോഗപരിശോധനകൾക്കായി പുതിയ സംവിധാനമേർപ്പെടുത്തി യു.എ.ഇ. പുതിയ ആന്റി ബോഡി ടെസ്റ്റ് കിറ്റാണ് നാഷണൽ റഫറൻസ് ലബോറട്ടറി പുറത്തിറക്കിയിരിക്കുന്നത്. മുബദാല ഹെൽത്ത് കെയർ നെറ്റ് വർക്കിന്റെ ഭാഗമായിട്ടുള്ള ലാബോറട്ടറിയാണ് പുതിയ പരിശോധന കിറ്റിന് പിന്നിൽ.

നിലവിൽ റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് പോളിമറൈസ് ചെയിൻ റിയാക്ഷൻ (RT- PCR) വഴിയാണ് രോഗപരിശോധനകൾ സാധ്യമാക്കുന്നത്. എന്നാൽ ആന്റി ബോഡി പരിശോധന നടത്തുന്നതിലൂടെ, സ്രവങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത പരിശോധന സംവിധാനം ഒഴിവാക്കാൻ കഴിയും. RT- PCR പരിശോധനകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ പരിശോധനകൾ നടത്തുവാനും, ഫലം ലഭ്യമാക്കുവാനും കഴിയും എന്നുള്ളതാണ് ആന്റി ബോഡി പരിശോധനകളുടെ പ്രത്യേകത.

ഇതുവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളിൽ 99.5 ശതമാനവും കൃത്യമായ പരിശോധന ഫലമാണ് ഇതിൽ ലഭ്യമായിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് കോവിഡ് ടെസ്റ്റുകൾ വ്യാപിപ്പിക്കുവാൻ പുതിയ സംവിധാനം വഴി കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!