അബൂദാബി ഇന്ത്യ കേരളം ദുബായ് യാത്ര

പ്രവാസികളുടെ മടക്കയാത്ര നാലാം ഘട്ടം ; യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി.

കോവിഡ് സാഹചര്യത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനുള്ള വന്ദേ ഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള നാലാംഘട്ട വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി. ഈ മാസം 9 മുതൽ 23 വരെ ര‌ണ്ടും മൂന്നും ദിവസങ്ങള്‍ ഇടവിട്ട് യു എഇയിൽ നിന്ന് കേരളത്തിലേയ്ക്ക് 9 വിമാനങ്ങള്‍ ആണ് പറക്കുക.

ജൂൺ 9 ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് – ഐഎക്സ് 1452–രാവിലെ 10.45ന്

ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക്– ഐ എക്സ്–1344–വൈകിട്ട് 3.30 ന്

ജൂൺ 11ന്–അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക്–ഐഎക്സ്–1538–വൈകിട്ട് 5.05ന്

ജൂൺ 12ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേയ്ക്ക്– ഐഎക്സ് 1348–രാവിലെ 11.20ന്.

ജൂണ്‍ 15ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേയ്ക്ക്–ഐഎക്സ്–1348– വൈകിട്ട് 5.20ന്.

ജൂൺ 16ന്–അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക്– ഐഎക്സ്–1452–ഉച്ചയ്ക്ക് 1.30ന്.

ജൂൺ 17ന്–ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് –ഐഎക്സ് –1434 –രാവിലെ 11.10ന്.

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് –ഐഎക്സ്–1538– രാത്രി 8.30ന്.

ജൂൺ 19ന്– ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് –ഐഎക്സ്–1746– ഉച്ചയ്ക്ക് 12.55ന്.

എന്നിങ്ങനെയാണ് നാലാംഘട്ട വിമാന സർവീസുകളുടെ പട്ടിക

error: Content is protected !!