അബൂദാബി ആരോഗ്യം ദുബായ്

ഏതെല്ലാം സാഹചര്യത്തിൽ മാസ്‌ക് ധരിക്കാതെ ജോലിചെയ്യാം ?

കൃത്യമായ സുരക്ഷാ മുൻ കരുതലുകൾ ഉറപ്പു വരുത്തുന്ന ഘട്ടങ്ങളിൽ ജീവനക്കാർക്ക് ഫെയ്‌സ് മാസ്‌ക്കുകൾ ധരിക്കാതെ തന്നെ ജോലി ചെയ്യുന്നതിന് അനുമതി നൽകാമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ. എന്നാൽ ഇവർ ഏറ്റവും കുറഞ്ഞത് 2മീറ്റർ / 6 അടി എങ്കിലും സാമൂഹിക അകലം ഉറപ്പു വരുത്തണം. ഇവർ ഒറ്റയ്ക്ക് വേണം ജോലി ചെയ്യുവാൻ. യാതൊരു വിധത്തിലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരരുതെന്നും കർശന നിർദ്ദേശമുണ്ട്. ആളുകൾ സംഘം ചേരുന്നതിന് സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത്തരത്തിലുള്ള ഇളവുകൾ ബാധകമല്ല.

മാസ്‌ക് ധരികുന്നതിലും അല്ലാതെ ഏതു തരത്തിലുള്ള ഇളവുകൾ വന്നാലും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്നതിലും വൈറസ് വാഹകരാകാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുന്നതിലും എല്ലാവരും ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

error: Content is protected !!