അന്തർദേശീയം ആരോഗ്യം ഇന്ത്യ

ലോകത്ത് കോവിഡ് മരണം 4 ലക്ഷം കടന്നു , കോവിഡ് ബാധിതര്‍ 70 ലക്ഷം കടക്കുന്നു

കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസിലാണ്. 19,20,061പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ യുഎസില്‍ മരിച്ചു. ബ്രസീലില്‍ 6,72,846 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 35,930 പേര്‍ ഇവിടെ മരിച്ചു.
നാലുലക്ഷത്തിലധികം കോവിഡ് 19 ബാധിതരുളള റഷ്യയാണ് മൂന്നാംസ്ഥാനത്ത്. യുകെയില്‍ 2,86,295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,48,114 ആയി ഉയര്‍ന്നു. ഇതോടെ കോവിഡ് തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തായി.

error: Content is protected !!