അന്തർദേശീയം ആരോഗ്യം

ഒരു കോടി കഴിയുന്ന രോഗബാധിതർ , 5 ലക്ഷം മരണം – അമേരിക്കയും ബ്രസീലും ഭീതിയിൽ – ഇന്ത്യക്ക് അതീവ ജാഗ്രത

ജൂൺ 27 ന് രാത്രി യുഎ ഇ സമയം 10 മണി കഴിഞ്ഞതോടെ ആഗോള തലത്തിൽ കോവിഡ് പിടിപെട്ടവരുടെ എണ്ണം ഒരു കോടിയായി ഉയർന്നു. 2019 ഡിസംബർ ആദ്യം ചൈനയിലെ വുഹാനിൽ കണ്ടുതുടങ്ങിയ കോവിഡ് ഇക്കഴിഞ്ഞ 6 മാസം കൊണ്ടാണ് ലോകം മുഴുവൻ ഇത്തരത്തിൽ കീഴടക്കിയത്. ജൂൺ 27 രാത്രി അവസാനിക്കുന്നതിനു മുൻപ് തന്നെ ( യുഎ ഇ സമയം 1 മണി ) രോഗത്തിന് കീഴ്പ്പെട്ട് മരിച്ചവരുടെ ആഗോള എണ്ണം 5 ലക്ഷമായി ഉയരുകയും ചെയ്തു. വൻകിട സാമ്പത്തിക ശക്തികളായ അമേരിക്ക , യൂറോപ്പ്‌ തുടങ്ങിയവ വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് ഓരോ ദിവസത്തെയും വാർത്തകൾ.

അമേരിക്കയിൽ 26 ലക്ഷത്തോളം രോഗബാധിതർ , മരണം 130,000 ത്തോളം എന്ന ഭീതിദമായ സംഖ്യയും അമേരിക്കയെ വേട്ടയാടുന്നു. പിന്നെ രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലും റഷ്യയും കഴിഞ്ഞാൽ ഇന്ത്യയാണ് നാലാമത്തെ കോളത്തിൽ നിൽക്കുന്നത്. ഇപ്പോൾ ലോക ശ്രദ്ധ നേടുന്ന കാര്യമായി ഇന്ത്യയിലെ രോഗബാധ മാറുകയാണ്.
ജൂൺ 27 ന് 20,000 രോഗബാധിതർ ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ടു.
ഗൾഫിൽ സൗദി 1500 ൽ അധികം മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. 2200 ൽ അധികം ആളുകൾ ക്രിട്ടിക്കൽ ആയി കഴിയുകയുമാണ്. രോഗബാധയിൽ ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. മരണ സംഖ്യയിൽ കുവൈറ്റ് രണ്ടാമത്. രോഗബാധയിലും മരണത്തിന്റെ എണ്ണത്തിലും മൂന്നാമതാണ് യുഎ ഇ യിലെ കണക്കുകൾ.

കോവിഡ് വിഷയത്തിൽ സുരക്ഷിതം എന്ന് കരുതിയിരുന്ന കേരളം ഇക്കഴിഞ്ഞ
ഒരാഴ്ചയായി എല്ലാ ദിവസവും 100 ൽ അധികം കേസുകൾ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും നടുക്കം രേഖപ്പെടുത്തുകയാണ്. ഒടുവിൽ ജൂൺ 27 ന്റെ കണക്ക് വരുമ്പോൾ ഇതുവരെയുള്ള ഏറ്റവും വലിയ അക്കമായ 195 ആണ് കേരളം സ്ഥിരീകരിച്ചിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തിൽ രോഗബാധ 190,000 വരെയായി പ്രതിദിനം ഉയരുന്ന റെക്കോർഡുകളാണ് ഇപ്പോഴും.
മരുന്നോ വാക്‌സിനോ ഇല്ലാത്ത ഈ രോഗം എപ്പോൾ എങ്ങനെ നിയന്ത്രണ വിധേയമാകും എന്ന് വൻശക്തികൾക്കോ ലോകാരോഗ്യ സംഘടനക്കോ യാതൊരു പിടുത്തവും കിട്ടിയിട്ടില്ല. അര ഡസനിലധികം വ്യത്യസ്ത സ്ട്രെയിനുകൾ ആയി വേർതിരിഞ്ഞു നിൽക്കുന്ന ഈ വൈറസിന്റെ ജനിതക മാറ്റത്തെ തടയിടാൻ കഴിയാതെ ലോകം പകച്ചു നിൽക്കുകയാണ് ഇപ്പോഴും. ഒരാളുടെ തുപ്പലും മൂക്കിലെ സ്രവവും മറ്റൊരാളിൽ എത്താതെ കുറഞ്ഞത് 2 മീറ്റർ അകലം പാലിച്ചുകൊണ്ട് കഴിയുക എന്നതും വൈറസ് കടന്നാൽ തന്നെ 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതുമൊക്കെയാണ് ഇപ്പോഴും ഉപദേശമായി നൽകാനുള്ളത്. ദുബായ് വാർത്ത ജൂൺ 28.

error: Content is protected !!