Uncategorized

യു എ ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് ഓഗസ്റ്റ് 1 മുതൽ 15 വരെ 105 വിമാനങ്ങൾ പറക്കും

കേന്ദ്ര സർക്കാർ വിമാന സർവീസുകളുടെ അഞ്ചാം ഘട്ടത്തിൽ യു എ ഇ യിൽ നിന്ന് ഓഗസ്റ്റ് 1 മുതൽ 15 വരെ 105 വിമാനങ്ങൾ സർവീസ് നടത്തും. അതിൽ 74 വിമാനങ്ങൾ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും 31 വിമാനങ്ങൾ അബുദാബിയിൽ നിന്നുമാണ്.

ഇന്ത്യയിൽ കുടുങ്ങിയ യു എ ഇ നിവാസികളെ (യു എ ഇ ഗവന്മേന്റ്റ് അപ്രൂവൽ നൽകിയിട്ടുള്ള) തിരികെയെത്തിക്കാൻ നിലവിലുള്ള ക്രമീകരണങ്ങൾ തുടരും. വരും ദിവസങ്ങളിൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) അല്ലെങ്കിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർ‌എഫ്‌എ) എന്നിവയുടെ അനുമതി ആവശ്യമാണ്. സർക്കാർ അംഗീകാരമുള്ള ഒരു പരിശോധനാ കേന്ദ്രം നൽകുന്ന കോവിഡ് -19-നെഗറ്റീവ് മെഡിക്കൽ സർട്ടിഫിക്കറ്റും ആവശ്യമാണ്.

error: Content is protected !!