ഷാർജ

ഈദുൽ അദ്‌ഹ അവധി ദിവസങ്ങളിൽ ഷാർജയിലെ സുരക്ഷ ഉറപ്പാക്കാൻ 180 പട്രോളിംഗ് സംവിധാനമേർപ്പെടുത്തി ഷാർജ പോലീസ്

ഈദുൽ അദ്‌ഹ അവധി ദിവസങ്ങൾക്ക് മുമ്പും ശേഷവും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ 180 ഓളം പട്രോളിംഗുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഷാർജ പോലീസ് അറിയിച്ചു

പട്രോളിംങിലൂടെ എമിറേറ്റിലുടനീളമുള്ള എല്ലാ റോഡുകളിലും ഗതാഗതം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ബ്രിഗ് അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു. അവധിക്കാലത്ത് ബീച്ചുകൾ നിരീക്ഷിക്കാൻ പോലീസ് മാരിടൈം റെസ്ക്യൂ പട്രോളിങ്ങും വിന്യസിച്ചിട്ടുണ്ട്.

error: Content is protected !!