അബൂദാബി കാലാവസ്ഥ ദുബായ്

ഈ വർഷം യു എ ഇയിൽ ഇതിനകം 219 ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയതായി എൻ ‌സി‌എം

എൻ‌സി‌എമ്മിന്റെ എമിറേറ്റ്‌സ് വെതർ എൻഹാൻസ്‌മെന്റ് ഫാക്ടറി നിർമ്മിച്ച 4,841 ഫ്ളേററുകളും 419  ഗ്രൗണ്ട് ജനറേറ്റർ ഫ്ലേറുകളും ഉപയോഗിച്ച് 2020 ന്റെ ആദ്യ പകുതിയിൽ രാജ്യത്തുടനീളം 219 ക്‌ളൗഡ്‌ സീഡിംഗ് പ്രവർത്തനങ്ങൾ നടത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ ‌സി‌എം) പ്രഖ്യാപിച്ചു,

ജലവുമായി ബന്ധപ്പെട്ട ഗവേഷണവും നൂതനവുമായ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര ജലസ്രോതസ്സുകൾ നൽകുന്നതിൽ യുഎഇ വഹിക്കുന്ന പ്രാധാന്യം എൻ‌സി‌എമ്മിന്റെ ഈ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കുന്നു.

പ്രതിവർഷം ശരാശരി 100 മില്ലിമീറ്റർ മഴ ലഭിക്കുന്ന യുഎഇ ജല സമ്മർദ്ദമുള്ള രാജ്യങ്ങളിൽ ഒന്നാണ്, തന്ത്രപ്രധാനമായ ഭൂഗർഭജല സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ജല സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാർഷിക മഴയുടെ തോത് വർദ്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

error: Content is protected !!