ദുബായ് യാത്ര

ദുബായ് എക്സ്പോ സൈറ്റിലേക്കുള്ള 7 മെട്രോ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

എക്സ്പോ സൈറ്റിലേക്കുള്ള റെഡ് ലൈനിലെ ഏഴ് പുതിയ മെട്രോ സ്റ്റേഷനുകൾ ഇന്ന് ബുധനാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’– ഉദ്ഘാടനത്തോടനുബന്ധിച്ച് ഔദ്യോഗിക ട്വിറ്റർ പേജിൽ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞ വാക്കുകളാണിത്.

ഈ സ്റ്റേഷനുകൾ 2020 സെപ്റ്റംബറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

പദ്ധതിയുടെ ചിലവ് 11 ബില്ല്യൺ ദിർഹമാണ്, 12,000 എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും, 50 ട്രെയിനുകളും, 7 സ്റ്റേഷനുകളും, 125,000 ദിവസേന യാത്രക്കാരും, 80 ദശലക്ഷം പ്രവൃത്തി സമയവും അടക്കം ഞങ്ങൾ വാഗ്ദാനം ചെയ്തത് പോലെ തന്നെ കൃത്യസമയത്ത് ഞങ്ങൾ അത് നടപ്പിലാക്കി ” ഷെയ്ഖ് മുഹമ്മദ് ട്വീറ്റിലൂടെ പറഞ്ഞു.

ദുബായ് എക്സ്പോ സൈറ്റിലേക്കുള്ള ഈ റൂട്ടിലൂടെ യാത്രക്കാർ ദുബായ് മറീനയിൽ നിന്ന് എക്സ്പോ സൈറ്റിലേക്ക് 16 മിനിറ്റിനുള്ളിൽ എത്തിച്ചേരും.

error: Content is protected !!