അബൂദാബി ആരോഗ്യം

ഔട്ട്‌ഡോർ തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, കുട എന്നിവ നൽകിക്കൊണ്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

വേനൽക്കാലത്ത് പുറത്ത് ജോലി ചെയ്യുന്ന മുനിസിപ്പൽ തൊഴിലാളികൾക്ക് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ജനറൽ വിമൻസ് യൂണിയനുമായി ചേർന്ന് തണുത്ത വെള്ളവും ജ്യൂസും കുടകളും നൽകുന്ന സംരംഭം ആരംഭിച്ചു.

സാമൂഹിക ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം സമുദായത്തിലെ അംഗങ്ങൾക്കിടയിൽ ദാനവും അനുകമ്പയും വളർത്തുക എന്നതാണ് സുക്യ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

മുനിസിപ്പാലിറ്റിക്ക് കീഴിൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന 1,500 തൊഴിലാളികൾക്ക് പ്രയോജനം ആവുന്ന രീതിയിൽ സെപ്റ്റംബർ അവസാനം വരെ എല്ലാ ആഴ്ചയും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഈ സംരംഭം നടപ്പാക്കാനാണ്‌ തീരുമാനം

error: Content is protected !!