അബൂദാബി

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ അബുദാബിയിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പ്രാർഥനകൾക്ക് തുടക്കമായി.

അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളിയാഴ്ച വിശുദ്ധ കുർബാനയോടെ വിശ്വാസികളെ സ്വീകരിച്ചുതുടങ്ങി.

ഓൺലൈനായി രജിസ്റ്റർ ചെയ്ത ഇടവകാംഗങ്ങൾക്കാണ് ആരാധനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹവികാരി ഫാദർ പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ വ്യവസ്ഥകളോടെയാണ് അബുദാബിയിലെ ദേവാലയങ്ങളിൽ പ്രാർഥനകൾക്ക് തുടക്കമായത് . കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തിലധികമായി ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു

സാമൂഹിക വികസന വകുപ്പ് നിർദേശിച്ച മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ദേവാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്.

https://www.sgocad.com/worship

error: Content is protected !!