അബൂദാബി ഇന്ത്യ ദുബായ്

വന്ദേ ഭാരത് മിഷൻ ; യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജൂലൈ 15 നും 31 നും ഇടയിൽ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ചുള്ള ഒരു ഫ്ലയർ പോസ്റ്റുചെയ്ത് കൊണ്ട് ട്വീറ്റിലൂടെ ആണ് ഇക്കാര്യം കോൺസുലേറ്റ് അറിയിച്ചത്.

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ജൂലൈ 15 മുതൽ ജൂലൈ 31 വരെ സാധാരണ സ്വദേശത്തേക്ക് മടങ്ങാൻ ആയി www.airindiaexpress.in അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി ഫ്ലൈറ്റ് ബുക്ക് ചെയ്യാം.

error: Content is protected !!