ദുബായ്

എമിറേറ്റ്സ് എയർലൈൻസ് കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു – സൈറ്റ് ഓപ്പൺ ആയി

എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 12 മുതൽ മുംബൈ അടക്കമുള്ള ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് ദുബായിൽ നിന്ന് എമിറേറ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുമെന്നുള്ളതിന്റെ സൂചനയായി ഇന്ന് ഉച്ച തിരിഞ്ഞ് എമിറേറ്റ് സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മുംബൈയിലേക്ക് 12 – ആം തീയതി സഞ്ചരിക്കാൻ 950 ദിർഹമാണ് കാണിച്ചിരിക്കുന്നത്.വൈകുന്നേരം തന്നെ കൊച്ചി, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പതിവുപോലെ ഗവണ്മെന്റ് അപ്രൂവലിനു വിധേയമായിട്ടായിരിക്കും കാര്യങ്ങൾ നടപ്പാക്കുക എന്ന് എമിറേറ്റ്സ് സൈറ്റിൽ നൽകിയിട്ടുണ്ട്.
വൈകുന്നേരത്തോടു കൂടി തിരുവനന്തപുരത്തേക്കുള്ള സർവീസിനും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 35 കിലോഗ്രാം ലഗ്ഗേജ് അടക്കം 1080 ദിർഹമാണ് ടിക്കറ്റ് നിരക്ക് കാണിച്ചിരിക്കുന്നത്.

error: Content is protected !!