അബൂദാബി ഇന്ത്യ കേരളം ദുബായ്

ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മടങ്ങിയെത്തുന്നവർ പാലിക്കേണ്ട നിബന്ധനകൾ

  • യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം.
  • ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്.ഒരു ഐസിഎ പെർമിറ്റ് എടുത്താൽ 21 ദിവസമാണ് അതിന്റെ വാലിഡിറ്റി
  • ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം.
  • അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.
  • മടക്കയാത്രയ്ക്ക് 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
  • തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.
  • ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം.
error: Content is protected !!