ആരോഗ്യം ഇന്ത്യ കേരളം

കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു ; വഴി മദ്ധ്യേ ഇറക്കി ആശുപത്രിയിലാക്കി

കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്രചെയ്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. തൃശൂരില്‍ എത്തിയപ്പോഴാണ് ഫലം അറിഞ്ഞത്.

കുന്ദമംഗലത്ത് ജോലിചെയ്യുന്ന ഇദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. പോസിറ്റീവ് ആയ രോഗി കോഴിക്കോട്ട് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്.അപ്പോഴേക്കും ട്രെയിന്‍ അവിടെ നിന്നുംവിട്ടിരുന്നു. തുടര്‍ന്ന് രോഗിയെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ട്രെയിനിലെ മൂന്ന് കമ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്തു.

error: Content is protected !!