ഇന്ത്യ ദുബായ്

കൊവിഡ്, 15 ലക്ഷം കടന്ന് ഇന്ത്യ

ഇന്ത്യയിലെ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷത്തിനു മുകളിലായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗം രൂക്ഷമായി പടന്നുപിടിക്കുകയാണ്. മരണസംഖ്യയിൽ രണ്ടായിരം കടന്ന് കർണാടക. അടുത്ത മാസം രണ്ട്, ഒൻപത് തീയതികളിൽ പശ്ചിമ ബംഗാളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. ബക്രീദ്, രക്ഷാബന്ധൻ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിൽ. ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ നോർത്ത് സ്റ്റേറ്റുകളിൽ രോഗം രൂക്ഷമായി പടർന്നുകൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ കഴിഞ്ഞദിവസം 6,972 പോസിറ്റീവ് കേസുകളും 88 മരണം റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,27,688, മരണം 3,659.

ആന്ധ്രയിൽ 7,948 പുതിയ കേസുകളും 58 മരണവും. ആകെ പോസിറ്റീവ് കേസുകൾ 1,10,297. മരണം 1,148 ആയിരിക്കുന്നു.
കർണാടകയിൽ ആകെ മരണം 2,055. 24 മണിക്കൂറിനിടെ 102 പേർ മരിച്ചു. ബംഗളൂരുവിൽ 40 മരണം. ഉത്തർപ്രദേശിൽ ആകെ പോസിറ്റീവ് കേസുകൾ 73,951. 24 മണിക്കൂറിനിടെ 3,458 പേർക്ക് കൂടി രോഗം. ആകെ മരണം 1,497.
പശ്ചിമ ബംഗാളിൽ ആകെ പോസിറ്റീവ് കേസുകൾ 62,964. ഗുജറാത്തിൽ 1,108, രാജസ്ഥാനിൽ 1072, ഡൽഹിയിൽ 1,056 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നു.

error: Content is protected !!