അബൂദാബി

അബുദാബിയില്‍ പ്രവേശിക്കാനുള്ള പെർമിറ്റ് : കോവിഡ് പരിശോധനക്കായി 3 കേന്ദ്രങ്ങള്‍ കൂടി

അബുദാബിയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റിനുള്ള കോവിഡ് പരിശോധനക്കായി 3 കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു.സായിദ് സ്പോര്‍ട്സ് സിറ്റി, കോര്‍ണിഷ് സ്ക്രീനിങ് സെന്റര്‍, അല്‍ ഐനിലെ അല്‍ ഹില്ലി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

അബുദാബി എമിറേറ്റിലുള്ളവര്‍ക്ക് പുറത്തു പോകാനും 48 മണിക്കൂറിനകം തിരിച്ചുവരാനും ഇവിടങ്ങളിലുള്ള പരിശോധനാ ഫലം മതിയാകും. യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് പരിശോധന നടത്തേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.12 വയസ്സിനു മുകളിലുള്ളവര്‍ക്കാണു എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധനാ ഫലം ആവശ്യമുള്ളത്.

error: Content is protected !!