ദുബായ്

വാട്ട്സ്ആപ്പിലൂടെ കമ്പനി മാനേജരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ ജീവനക്കാരനെതിരെ ദുബായിൽ നിയമ നടപടി

വാട്ട്സ്ആപ്പിലൂടെ കമ്പനി മാനേജരെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ ജീവനക്കാരനെതിരെ ദുബായിൽ നിയമ നടപടി. ജോലി സ്ഥലത്ത് സ്ഥിരമായി ഹാജരാകാതിരിക്കുകയും, കമ്പനിയിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് 27 വയസ്സുകാരനായ ഇയാളുടെ റെസിഡൻസി വിസ ക്യാൻസൽ ചെയ്തിരുന്നു. ഇതിന് ശേഷമാണ് 65 വയസ്സുകാരനായ മാനേജരെയും, കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ട് ഇയാൾ മെസേജുകൾ അയച്ചത്.

ഈ വർഷം ഫെബ്രുവരി മാസം ഇയാൾ കമ്പനി ഓഫീസിലെത്തി പാസ്പ്പോർട്ട് തിരികെ വാങ്ങിയിരുന്നു. ഇതിന് ശേഷം ഇയാളുടെ സ്‌പോൺസർഷിപ്പ് ക്യാൻസൽ ചെയ്യുകയും, നാട്ടിലേക്ക് മടങ്ങാനാവശ്യമായ വിമാന ടിക്കറ്റും, പണവും കമ്പനി അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് വാട്സ് ആപ്പിലൂടെ മാനേജരുടെ ഭാര്യയെയും, മകളെയും അപായപ്പെടുത്തും എന്ന തരത്തിൽ ഇയാൾ മെസ്സേജുകൾ അയച്ച് തുടങ്ങിയത്. ഇതേ തുടർന്നാണ് മാനേജർ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി സമർപ്പിച്ചത്.

error: Content is protected !!