ദുബായ് വിനോദം

ദുബായ് ഫ്രെയിം, ഖുറാനിക് പാർക്ക് എന്നിവിടങ്ങളിലെ പ്രവർത്തനസമയങ്ങൾ പുതുക്കി

പൊതു സുരക്ഷാ നടപടികൾക്ക് അനുസൃതമായി ഖുറാനിക് പാർക്കിനും ദുബായ് ഫ്രെയിമിനുമായി ദുബായ് മുനിസിപ്പാലിറ്റി പുതുക്കിയ സമയങ്ങൾ പുറത്തിറക്കി

ഖുറാനിക് പാർക്കിൽ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 08:00 മുതൽ രാത്രി 10:00 വരെയും വെള്ളിയാഴ്ചകളിൽ 03:00 മുതൽ 10:00 വരെയും തുറക്കുമെന്ന്  ദുബായ് മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു.

പാർക്കിനുള്ളിലെ ഗ്ലാസ് ഹൗസും കേവ് ഓഫ് മിറക്കിൾസ് ആകർഷണങ്ങളും എല്ലാ ദിവസവും വൈകുന്നേരം 03:00 മുതൽ 09:00 വരെ തുറന്നിരിക്കും.

പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്, എന്നിരുന്നാലും പാർക്കിലെ രണ്ട് ആകർഷണങ്ങൾ ആസ്വദിക്കുവാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് ഒരാൾക്ക് 5 ദിർഹം വെച്ച് പ്രവേശന ഫീസ് നൽകണം.

അതേസമയം, ദുബായ് ഫ്രെയിം ശനിയാഴ്ച മുതൽ വെള്ളി വരെ രാവിലെ 9:00 മുതൽ രാത്രി 9:00 വരെ തുറന്നിരിക്കും. 3 വയസ്സിന് താഴെയുള്ളവർക്ക്‌ പ്രവേശനം സൗജന്യമാണ്, 3 മുതൽ 12 വയസ്സിനിടയിലുള്ള കുട്ടികൾക്ക് 20 ദിർഹം ടിക്കറ്റ് എടുക്കണം. നിശ്ചയദാർഡ്യക്കാർ അവരുടെ കൂടെ ഉള്ള രണ്ട് പേർക്കും പ്രവേശനം സൗജന്യമാണ്, മുതിർന്നവർക്കുള്ള ടിക്കറ്റിന് 50 ദിർഹമാണ് വില.

error: Content is protected !!