ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി അമൻ പുരി ഈ മാസം മധ്യത്തോടെ ചുമതലയേൽക്കും. നിലവിലെ കോൺസൽ ജനറൽ വിപുലിന്റെ കാലാവധി അവസാനിക്കുന്ന മുറക്കാണ് അമൻ പുരി ചുമതലയേൽക്കുന്നത്. ജൂലൈ ഏഴിനാണ് വിപുൽ സ്ഥാനമൊഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. നിലവിൽ യു.കെയിലെ ബിർമിങ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് അമൻ പുരി.
യൂറോപ്യൻ യൂനിയൻ, ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു. 2003ലാണ് 44കാരനായ അമൻ പുരി ഇന്ത്യൻ ഫോറിൻ സർവിസിന്റെ ഭാഗമായത്. ചണ്ഡിഗഢിലെ പാസ്പോർട്ട് ഓ ഫിസിന്റെ ചുമതല വഹിച്ചിരുന്നു. 2013 മുതൽ ’16 വരെ ന്യൂഡൽഹിയിലെ റീജനൽ പാസ്പോർട്ട് ഓഫീസ റായിരുന്നു.