ദുബായ്

ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ 20 ആഫ്രിക്കൻ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

ഓൺലൈൻ തട്ടിപ്പുകളും മറ്റു പലതരം സൈബർ തട്ടിപ്പുകളും നടത്തി വന്ന 20 ആഫ്രിക്കൻ സംഘത്തെ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തുവെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ക്രൈം ഓഫ് ഷാഡോ എന്ന പേരിലുള്ള ഒരു ഓപ്പറേഷൻ പ്രകാരമാണ് 20 ആഫ്രിക്കൻ സംഘത്തിലെ 47 അംഗങ്ങളെയും മറ്റൊരു കേസിൽ ഒരു ദമ്പതികളെയും അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങൾ വഴി വീട്ടുജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ
നിന്ന് പണം വാങ്ങിയതിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

സൈബർ തട്ടിപ്പ്, ബ്ലാക്ക് മെയിലിംഗ്, ആൾമാറാട്ടം, മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ഇവരുടെ പേരിലുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് കമാൻഡർ മജ് ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ അജ്ഞാത ആളുകളുമായി സംഭാഷണം നടത്തുന്നതും അപരിചിതമായ ലിങ്കുകളും സന്ദേശങ്ങളും തുറക്കുന്നത് ഒഴിവാക്കാമെന്ന് അൽ മൻസൂരി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

error: Content is protected !!