ദുബായ് വിനോദം

30 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങിയ മൂന്നാഴ്ചക്കുള്ളിൽ 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ബുക്കിംഗിൽ വർദ്ധനവുണ്ടായെന്നും ഫ്രാൻസ്, ജർമ്മനി, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ ദുബായിക്കായി 1.6 ദശലക്ഷത്തിലധികം സെർച്ചുകൾ നടത്തിയതായും എമിറേറ്റ്‌സ് എയർ ലൈനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.

അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്ന സ്ഥലമാണ് ദുബായ്. കൂടുതൽ ആകർഷകമായ യാത്രാ ഓഫറുകളിലും പാക്കേജുകളിലും ദുബായ് ടൂറിസം മെച്ചപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!