ടെക്നോളജി ദുബായ് ബിസിനസ്സ്

ദുബായിൽ വ്യ​വ​സാ​യ രം​ഗ​ത്ത് മു​ന്നേ​റ്റ​മു​​ണ്ടാക്കാൻ ഇനി ​ഡ്രോ​ണു​ക​ൾ ; സ്​​കൈ ഡോം ​പ​ദ്ധ​തി യാഥാർഥ്യമാകുന്നു

വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പുതിയ നി​യ​മ​ത്തി​ന്​ ദുബായ് ഗവണ്മെന്റ് അംഗീകാരം നൽകി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ നി​യ​മം പാ​സാ​ക്കി​യ​ത്. ദുബാ​യി​ൽ ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ന്​ നി​​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നൊ​പ്പം ദുബായിയെ ഡ്രോ​ണു​ക​ളു​ടെ ഹ​ബ്ബാ​ക്കി മാ​റ്റു​ക​യു​മാ​ണ്​ നി​യ​മ​ത്തി​​ൻറ ല​ക്ഷ്യം.

രാ​ജ്യ​ത്തിന്റെ വ്യ​വ​സാ​യ രം​ഗ​ത്ത്​ വ​ൻ മു​ന്നേ​റ്റ​മു​​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം തു​ട​ങ്ങു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ നി​യ​മം പാ​സാ​ക്കി​യ​ത്. ദുബായ് സ്​​കൈ ഡോം ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ​ക്കാ​യി ചെ​റി​യ എ​യ​​ർ​പോ​ർ​ട്ടു​ക​ൾ​പോ​ലും ഉ​ണ്ടാ​കു​മെ​ന്ന്​ ദുബായ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ സ​ഈദ് അ​റി​യി​ച്ചു.

ഡ്രോ​ണു​ക​ളും ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളും (യു.​എ.​ഇ) പ​റ​ത്തു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി. വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ പു​റ​മെ ഗ​താ​ഗ​ത​ത്തി​ലും ഇ​ത്​ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രാ​ജ്യ​സു​ര​ക്ഷ​യെ​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കാ​ത്ത​വി​ധം ഇ​ത്​ ന​ട​പ്പി​ലാ​ക്കാ​നാ​ണ്​ നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​വി​ഡ്​ പോ​ലു​ള്ള മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥയു​ണ്ടാ​കുമ്പോൾ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ്​ ഡ്രോ​ൺ സ​ർ​വി​സ്.

error: Content is protected !!