ഷാർജ

ഈദുൽ അദ്‌ഹ ; ഷാർജയിൽ ഫ്രീ പാർക്കിംഗ് പ്രഖ്യാപിച്ചു

2020 ഈദ് അൽ അദാ അവധിക്കാലത്ത് വാഹന യാത്രക്കാർക്ക് ഷാർജയിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാനാകും.

ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 2 ഞായറാഴ്ച വരെ ആയിരിക്കും സൗജന്യ പാർക്കിംഗ്.

അറബി ദിനപത്രമായ എമറാത്ത് അൽ യൂം റിപ്പോർട്ട് അനുസരിച്ച് പബ്ളിക് അവധിദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും പണമടയ്ക്കുന്ന അൽ ഷുവൈഹീൻ, അൽ ഷോയൂഖ് പ്രദേശങ്ങളിലെ അൽ ഹിസ്ൻ സ്ട്രീറ്റ് (ബാങ്ക് ബിൽഡിങ് ), കോർണിഷ് സ്ട്രീറ്റ് (ഇരുവശവും), ക്വെയ്സ് ഇബ്നു അബി സസാ സ്ട്രീറ്റ്, സെൻ‌ട്രൽ സൂക്ക് പാർക്കിംഗ് സ്ഥലങ്ങൾ, കോർണിഷ് സ്ട്രീറ്റ് (ഖാലിദ് ലഗൂൺ വശം), യൂണിവേഴ്സിറ്റി സിറ്റി റോഡ് എന്നീ ചില പാർക്കിംഗ് സോണുകൾ ഒഴികെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കും.

നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിയമലംഘകർക്ക് പിഴ ചുമത്തുന്നത് മുനിസിപ്പാലിറ്റി ഈ സമയത്തും തുടരും.

error: Content is protected !!