അബൂദാബി ദുബായ്

പെരുന്നാൾ ആഘോഷം ; നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ യു എ ഇയിൽ 10,000 ദിർഹം വരെ പിഴ

അനധികൃതമായി പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം അപകടം നിറഞ്ഞതാക്കി മാറ്റരുതെന്ന് അബുദാബി പൊലീസ്. നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാൽ 10,000 ദിർഹം വരെയാണ് പിഴ.

നിസാര അശ്രദ്ധ അഗ്നിബാധ പോലുള്ള വലിയ അപകടത്തിലേക്ക് നയിക്കാൻ ഇടയുള്ളതിനാലാണ് മുന്നറിയിപ്പ്. മുൻവർഷങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ ചിലരുടെ കാഴ്ച നഷ്ടപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു. അനധികൃതമായി പടക്കം വിൽക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

error: Content is protected !!