അന്തർദേശീയം അബൂദാബി യാത്ര

ലോകമെമ്പാടുമുള്ള 58 ഡെസ്റ്റിനേഷനുകളിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് പുനരാരംഭിക്കാനൊരുങ്ങുന്നു

യു‌എഇയിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ‌ശേഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പടി പടിയായി പാസഞ്ചർ‌ സർവീസുകൾ‌ പുനരാരംഭിക്കാൻ‌ ഇത്തിഹാദ്‌ എയർ‌വേയ്‌സ് പദ്ധതിയിടുന്നു.

എല്ലാ യാത്രകളും യുഎഇ അധികാരികളും അതാത് ഡെസ്റ്റിനേഷനുകളിൽ ഉള്ള അധികാരികളും നിശ്ചയിച്ചിട്ടുള്ള പ്രവേശന, ആരോഗ്യ ചട്ടങ്ങൾക്ക് വിധേയമായിരിക്കും

പുറപ്പെടുന്ന രാജ്യത്തിൻെറയും എത്തിച്ചേരേണ്ട രാജ്യത്തിൻെറയും സർക്കാർ അംഗീകാരങ്ങൾക്ക് വിധേയമായി പിന്നീട് ഇത്തിഹാദിന്റെ വേനൽക്കാല ഷെഡ്യൂളുകൾ വിപുലീകരിക്കും

ലോകമെമ്പാടുമുള്ള 58 ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത് , ഇതിൽ മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടും.. എന്നാൽ പൂർണ്ണമായുള്ള വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നതിനും വ്യക്തിഗത വിപണികൾ വീണ്ടും തുറക്കുന്നതിനും വിധേയമായിരിക്കും. ഏകദേശം 45 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ ആണ് ലക്ഷ്യമിടുന്നത്

error: Content is protected !!