ഷാർജ

ഷാർജയിൽ ഇൻഡസ്ട്രിയൽ ഏരിയ അപ്പാർട്ട്മെന്റിൽ നിന്നും 660,000 ദിർഹം മോഷ്ടിച്ച സംഘത്തെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജയിൽ ഇൻഡസ്ട്രിയൽ ഏരിയ അപ്പാർട്ട്മെന്റിൽ നിന്ന് 660,000 ദിർഹം മോഷ്ടിച്ച ഏഷ്യൻ വംശജരായ  മൂന്ന് പേരെ ഷാർജയിൽ അറസ്റ്റ് ചെയ്തു. മോഷണം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത 3 പേരും പുരുഷൻമാരാണ്.

ഒരു നിക്ഷേപകന്റെ വീട്ടിലാണിവർ കവർച്ച നടത്തിയത്. മോഷണം നടന്ന സ്ഥലത്തെത്തി  തെളിവുകൾ ശേഖരിച്ച പോലീസിന് വീട്ടുടമസ്ഥനെ  നന്നായി  അറിയാവുന്ന ഒരാളാണ് കവർച്ച നടത്തിയതെന്നതിന് തെളിവ് ലഭിച്ചു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ അറസ്റ്റിലായത്.

മൂന്ന് പേരും കുറ്റം സമ്മതിച്ചതായി ഷാർജ പോലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം മുസാബെ അൽ അജിൽ പറഞ്ഞു. മോഷ്ടിച്ച പണം  മൂന്ന് പേരും  പരസ്പരം പങ്കിട്ടെടുത്തുയെന്നും പോലീസ് പറഞ്ഞു.കൂടുതൽ നിയമനടപടികൾക്കായി പ്രതികളെ  പ്രോസിക്യൂട്ട് ചെയ്തിരിക്കുകയാണ്. കണ്ടെടുത്ത പണം നിക്ഷേപകന് പോലീസ് തിരികെ നൽകി.

error: Content is protected !!