അന്തർദേശീയം ഫുജൈറ

ഈദുൽ അദ്‌ഹ : 45 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

ഈദ് അൽ അദയ്ക്ക് മുന്നോടിയായി ഫുജൈറയിലെ തിരുത്തൽ  ശിക്ഷാവിധികളിൽ നിന്ന് വിവിധ രാജ്യങ്ങളിൽ നിന്നായുള്ള 45 തടവുകാർക്ക് മോചനം നല്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർക്കിഉത്തരവിട്ടു.

ഈ തീരുമാനത്തിലൂടെ മോചിതരായ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിന് പുതിയ സംഭാവന നൽകാനും നല്ല പെരുമാറ്റം കാണിക്കാനും കഴിയുമെന്നും ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനിം അൽ കാബി നന്ദി പറഞ്ഞു.

ക്ഷമയും സഹിഷ്ണുതയും അടിസ്ഥാനമാക്കി രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങളുടെ ഭാഗമായാണ് ഈദ് പോലുള്ള പ്രത്യേക അവസരങ്ങളിൽ തടവുകാരെ വിട്ടയക്കാൻ യുഎഇയിലെ ഭരണാധികാരികൾ ഉത്തരവിട്ടിരിക്കുന്നത്

error: Content is protected !!