അന്തർദേശീയം ദുബായ് വിനോദം

ദുബായ് ഗ്ലോബൽ വില്ലേജ് 25-ാം എഡിഷൻ ഒക്ടോബറിൽ ആരംഭിക്കാനൊരുങ്ങുന്നു

ദുബായിലെ പ്രമുഖ കുടുംബ വിനോദ, സാംസ്കാരിക ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് 25-ാം എഡിഷൻ ഈ വർഷം ഒക്ടോബറിൽ തിരിച്ചെത്താനൊരുങ്ങുന്നു. 2020 ഒക്ടോബർ മാസം മുതൽ 2021 ഏപ്രിൽ മാസം വരെയാണ് പ്രവർത്തിക്കാനൊരുങ്ങുന്നത്.

ഇത്തവണ 7 ദശലക്ഷത്തിലധികം സന്ദർശകരെയാണ് ലക്ഷ്യമിടുന്നത് , മാത്രമല്ല നിക്ഷേപകർക്ക് രണ്ടായിരത്തിലധികം സൗകര്യങ്ങളോടെ രജിസ്ട്രേഷൻ തുറക്കുകയും ചെയ്തിട്ടുണ്ട്

കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനായി അവസാന എഡിഷൻ അവസാനിക്കുന്ന തീയതിക്ക് മുന്നോടിയായി ഗ്ലോബൽ വില്ലേജ് 2020 മാർച്ച് 15 ന് അടച്ചിരുന്നു

error: Content is protected !!