അബൂദാബി ഇന്ത്യ കേരളം ദുബായ്

വീണ്ടും വന്‍ സ്വര്‍ണകടത്ത് ; 30 കിലോ സ്വര്‍ണം കണ്ടെത്തിയത് തിരുവനന്തപുരം എയർപോർട്ടിൽ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണകടത്ത്. വിമാനത്താവളത്തിലെ കാര്‍ഗോയിലാണ് സ്വര്‍ണം പിടികൂടിയത്.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

മൂന്ന് ദിവസം മുമ്പാണ് ദുബായിൽ നിന്നാണ് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന നടത്തി വരികയാണ്.

തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ആരാണ് അയച്ചതെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

error: Content is protected !!