ദുബായ്

കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ ജബൽഅലിയിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാര ജൂലായ് നാലിന് തുറക്കും

ജെബൽഅലിയിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാര ജൂലായ് നാലിന് ശനിയാഴ്ച തുറക്കുമെന്ന് ചെയർമാൻ സുരേന്ദർ സിങ് കാന്ധാരി പറഞ്ഞു. ശനിമുതൽ വ്യാഴംവരെ രാവിലെയും വൈകീട്ടും അരമണിക്കൂർ മാത്രമായിരിക്കും പ്രവേശനം.

രാവിലെ ഒമ്പത് മുതൽ 9.30 വരെയും വൈകീട്ട് ആറ് മുതൽ 6.30 വരെയും. ഉള്ളിലേക്ക് പ്രവേശിച്ച് ഇരുന്ന് പ്രാർഥിക്കാൻ അനുമതിയില്ല.വെള്ളിയാഴ്ച തുറക്കില്ല. 12 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല.സന്ദർശകർ എമിറേറ്റ്‌സ് ഐ.ഡി.യോ അംഗീകൃത തിരിച്ചറിയൽ രേഖകളോ കരുതണം. മുഖാവരണം, കൈയുറകൾ നിർബന്ധമാണ്. വിശ്രമമുറികൾ അടച്ചിരിക്കും. പരസ്പരം രണ്ട് മീറ്റർ അകലവും പാലിച്ചിരിക്കണം. ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കണം.

37.5 ഡിഗ്രിയിൽ കൂടുതൽ ശരീരതാപനിലയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. ദർശനം നടക്കുമ്പോൾ പ്രസാദം നൽകില്ല.വിശ്വാസികൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ അൽ ഹൊസ്ൻ ആപ്ലിക്കേഷൻ നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം.

error: Content is protected !!