അന്തർദേശീയം അബൂദാബി ടെക്നോളജി

യു. എ ഇ​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ഹോപ്പ് കുതിച്ചുയരാൻ ഇനി 8 നാൾ

യു. എ ഇ​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ‘ഹോ​പ്പ്​ പ്രോ​ബ്​’​ചൊ​വ്വ ല​ക്ഷ്യ​മി​ട്ട്​ കു​തി​ക്കാ​ൻ ഇ​നി എട്ട്​ ദി​വസം മാ​ത്രം ബാ​ക്കി. രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് മാ​ർ​സ് മി​ഷ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഒ​മ്രാ​ൻ ഷ​റ​ഫ് അ​റി​യി​ച്ചു.

മറ്റ് ഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ആദ്യത്തെ അറബ് പദ്ധതിയായ ഹോപ്പ് പ്രോബ്, അറബ്, ഇസ്ലാമിക ശാസ്ത്ര നേട്ടങ്ങളുടെ സമ്പന്നമായ ചരിത്രം പുനരുജ്ജീവിപ്പിക്കാൻ മേഖലയിലെ എല്ലാ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്ന സന്ദേശമാണ്. അസാധ്യമായതിനെ സാദ്ധ്യമാക്കാനുള്ള യുഎഇയുടെ അഭിലാഷത്തെയും നിരന്തരവുമായ ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.

അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ​ത്തെ ഇ​ൻ​റ​ർ​പ്ലാ​ന​റ്റ​റി ദൗ​ത്യ​മാ​ണി​ത്. 15ന് ​പു​ല​ർ​ച്ചെ 12.51ന് ​ജ​പ്പാ​നി​ലെ ത​നേ​ഗാ​ഷി​മ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം. യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പ​കി​ട്ടെ​കി 2021 ഫെ​ബ്രു​വ​രി​യി​ൽ ഹോ​പ്പ്​ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ ലോ​ഞ്ച് സ്​​റ്റേ​ഷ​നി​ൽ ഹോ​പ് പ്രോ​ബ് വി​പു​ല​മാ​യ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. ഇ​മ​റാ​ത്തി എ​ൻ​ജീ​നി​യേ​ഴ്‌​സ് സം​ഘം പ്രീ-​ലോ​ഞ്ച് ​യ്യാ​റെ​ടു​പ്പു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.

error: Content is protected !!