കേരളം ഷാർജ

ഇമ ദുബായുടെ ചാർട്ടേഡ് വിമാനം നാടണഞ്ഞു

യുഎഇ യിലെ എടപ്പാൾ നിവാസികളുടെ കൂട്ടായ്മയായ ഇമ ദുബൈയുടെ ചാർട്ടേഡ് വിമാനം നാടണഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താൻ പ്രയാസം അനുഭവിച്ചിരുന്ന എടപ്പാൾ സ്വദേശികളും, അടിയന്തരമായി- നാട്ടിലെത്തേണ്ടവരുമായ വിവിധ ജില്ലക്കാരുമാണ് ഇമയുടെ സഹായത്താൽ നാട്ടിലെത്തിയത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കാണ് വിമാനം ഒരുക്കിയത്.

ടിക്കറ്റെടുക്കാൻ പ്രയാസമുണ്ടായിരുന്നവർക്ക് സാമ്പത്തിക സഹായം നൽകിയും സൗജന്യ യാത്രയ്ക്ക് അവസരം നൽകുകയും ചെയ്തു.യാത്രികർക്ക് പ്രതിരോധ സുരക്ഷ വസ്‌തുക്കളും, മറ്റു ഭക്ഷണ വിഭവങ്ങൾ അടങ്ങിയ സവിശേഷ കിറ്റുകളും സമ്മാനിച്ചു.
. ദേരാ ട്രാവൽസിന്റെ സഹായത്തോടെയാണ് വിമാനം ചാർട്ട് ചെയ്തത്. ത്വൽഹത്ത് ഫോറം ഗ്രുപ്പ്, അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്, സകീർ പി സി, ഉബൈദ് തുടങ്ങിയ ഇമയുടെ ഭാരവാഹികളും, ദേരാ ട്രാവൽസ് ഡയരക്ടർ ഫർദാൻ ഹനീഫുമാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

കൊവിഡ് നിയന്ത്രണ കാലയളവിൽ നാട്ടിലും മറുനാട്ടിലും ഒരു പോലെ ശ്രദ്ധേയമായ സേവനങ്ങളാണ് ഇമ നടത്തിയത്. പ്രതിസന്ധി മൂലം ജോലിയിലും മറ്റും ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികളായ എടപ്പാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് ആവിശ്യമായ സഹായങ്ങൾ നൽകാൻ ഇവർ മുന്നോട്ട് വന്നിരുന്നു.അതിനൊപ്പം ആവിശ്യക്കാരായ പ്രവാസികൾക്ക് ഭക്ഷണ വിഭവ കിറ്റുകളും, മരുന്നുകളും നൽകുവാൻ വേണ്ടി പ്രത്യക ടീം രൂപീകരിച്ച ഇവർ സേവന സന്നദ്ധരാണ്. അതിന്റെ തുടർച്ച തുടർച്ചയെന്നോണമാണ് ഇവർ ചാർട്ടേഡ് വിമാനമൊരുക്കി പ്രവാസികളെ ചേർത്തുപിടിച്ചത്. എടപ്പാളിലെ സാംസ്‌കാരിക സാമൂഹിക രംഗത്തു കഴിഞ്ഞ ഒരു പതിറ്റാണ്ടുകലാമായി ശ്രദ്ധേയമായ സേവനങ്ങൾ നടത്തിവരുകയാണ് ഇമ ദുബൈ

error: Content is protected !!