അബൂദാബി ദുബായ്

യുഎ ഇ യിൽ വിശ്വാസികൾ ബലിപെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി.

സമീപകാലത്തിന്റെ ഓർമകളിലൊന്നും ഇല്ലാത്ത വിധം ബലിപെരുന്നാൾ നമസ്കാരം യുഎ ഇ യിൽ ഇന്ന് രാവിലെ വിശ്വാസികളുടെ വീടുകളിൽ തന്നെ നടന്നു. പള്ളികളിൽ പരിമിതമായ രീതിയിൽ പതിവ് പോലെ സുബഹി നമസ്കാരം നടക്കുകയും തുടർന്ന് പെരുന്നാൾ തക്ബീർ മുഴങ്ങുകയും ചെയ്തു. ശേഷം 6 മണി കഴിഞ്ഞതോടെ വീടുകൾക്കുള്ളിൽ തന്നെ കുടുംബങ്ങളായും ഒറ്റക്കൊറ്റക്കായും ആളുകൾ പെരുന്നാൾ നമസ്കാരം നിർവഹിക്കുകയായിരുന്നു. മക്കയിലും ഹറമിൽ നാമമാത്രമായി ആളുകൾ പങ്കെടുത്ത പെരുന്നാൾ നമസ്‌കാരമാണ് നടന്നത്. ഹജ്ജ് തീർഥാടകർ ഇന്ന് ജംറയിലെ ആദ്യ കല്ലേറ് ചടങ്ങിനായി നീങ്ങും.
കുടുംബ സംഗമ സൽക്കാരങ്ങൾക്കും പൊതുവെ വിലക്ക് നിലനിൽക്കുന്നുണ്ട്.

error: Content is protected !!