ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ 24 മണിക്കൂറിനിടയില്‍ 26,506 പേര്‍ക്ക് രോഗബാധ / കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് / ഇത് വരെ മരണ സംഖ്യ 21,604

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 7,93,802 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതുവരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

24 മണിക്കൂറിനിടയില്‍ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനിടെ 475 പേരാണ് മരണപ്പെട്ടത്. 2,76,685 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് യു.എസാണ്. രണ്ടാമത് ബ്രസീലും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.

 

error: Content is protected !!