അബൂദാബി ഇന്ത്യ ദുബായ്

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള പ്രൈവറ്റ് ജെറ്റുകളും താത്കാലത്തേക്ക് നിർത്തി

കഴിഞ്ഞ ദിവസങ്ങളിൽ 14 വരെയുള്ള ആളുകൾ നാട്ടിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ യുഎഇയിൽ വന്നിറങ്ങിക്കൊണ്ടിരിന്ന സർവീസ് രീതിയും നിർത്തലാക്കി കൊണ്ട് ഇന്ത്യയിൽ നിന്ന് ഉത്തരവ് വന്നതായി ട്രാവൽ മേഖല വ്യക്തമാകുന്നു. ജൂലൈ 10 വരെ അനുവധിക്കില്ലെന്നാണ് ഈ അറിയിപ്പിൽ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളടക്കം നിരവധി പേർ പല പ്രൈവറ്റ് ജെറ്റുകളിലായി യുഎഇയിൽ എത്തിയിരുന്നു. അടുത്ത ദിവസങ്ങളിലും ഇങ്ങനെ നടക്കുമെന്ന് കരുതി പലരും ടിക്കറ്റിന് വേണ്ടി പണം നൽകുകയും ചെയ്തിരുന്നു.  12000 മുതൽ 15000 ദിർഹം വരെയാണ് ഒരു സീറ്റിന് വി ഐ പി ജെറ്റിൽ ഈടാക്കി കൊണ്ടിരുന്നത്. ആ സർവീസും ഇതോടുകൂടി നിലച്ചിരിക്കുകയാണ്

error: Content is protected !!