ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 507 കോവിഡ് മരണങ്ങൾ / കോവിഡ് ബാധിതരുടെ എണ്ണം 5,85,493 കടന്നു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം ആശങ്ക വര്‍ധിപ്പിച്ച് മരണസംഖ്യയും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17,400 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 5,85,493 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 2,20,114 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ മാത്രം 1,74,761 രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. 7,855 പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 87,360 പേര്‍ക്കാണ്. രോഗം. 2,742 മരണം രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!