ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു / 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് കൂടി കോവിഡ് ബാധ

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
6,04,641 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്. മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി.

17,834 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത് . മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് മരണങ്ങള്‍ 8000 കടന്നു. 1,80,298 പേര്‍ക്ക് മഹാരാഷ്ട്രയില്‍ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!