ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ബാധകരുടെ എണ്ണം ആറേകാൽ ലക്ഷം കടന്നു / 24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൂടി രോഗം /മരണസംഖ്യ 18,213

ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി.
ഇരുപത്തിനാല് മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 379 പേര്‍ മരിച്ചു. ഇതോടെ 18,213 പേരാണ് കൊവിഡിന് കീഴടങ്ങിത്. അതേ സമയം കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ദില്ലി എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി. യു പി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി.

മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു. ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.

error: Content is protected !!