ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുതിക്കുന്നു / 24 മണിക്കൂറിനിടെ 24,879 പേർക്ക് രോഗം / ആകെ രോഗബാധ 7,67,296 

ഇന്ത്യയിൽ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879പേരിലാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296 ആയി. നിലവില്‍ 2,69,789 പേര്‍ ചികിത്സയിലുണ്ട്‌. 4,76,978 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി. രാജ്യത്താകെ ഇതുവരെ 1,07,40,832 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

error: Content is protected !!