കേരളം ചരമം ഷാർജ

14 വയസ്സുള്ള മലയാളി പെൺകുട്ടി ഷാർജയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ; ആത്മഹത്യയാണോ എന്ന് സംശയം

ഷാർജയിലെ അൽ താവൂൻ ഭാഗത്തെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്ന് വീണ് 14 വയസുള്ള  പെൺകുട്ടി ഞായറാഴ്ച മരണപ്പെട്ടുവെന്ന് ഷാർജ പോലീസ് അറിയിച്ചു.

sameekha-paul

മലയാളി ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ പെൺകുട്ടിയാണ് മരണപ്പെട്ടത്. സംഭവം ആത്മഹത്യയാണോ എന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.അജ്മാൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട പെൺകുട്ടി.

ഞായറാഴ്ച അർദ്ധരാത്രി പോലീസും മെഡിക്കൽ അംഗങ്ങളും സംഭവസ്ഥലത്തെത്തി പെൺകുട്ടിയുടെ വീഴ്ചയിൽ ഗുരുതര പരുക്കേറ്റതായി അറിയിച്ചു. തുടർന്ന് പുലർച്ചെ 2.35 ഓടെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എത്തിയപ്പോൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് മാതാപിതാക്കളെ വിളിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ബുഹൈറ പോലീസ് സ്റ്റേഷൻ അന്വേഷണം നടത്തിവരികയാണ്

error: Content is protected !!