Info അബൂദാബി ഇന്ത്യ

അബുദാബിയിൽ ഇന്ത്യൻ പാസ്‌പോർട്ട് സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി ; ജൂലൈ 15 മുതൽ കൂടുതൽ സൗകര്യങ്ങൾ

അബുദാബിയിലെ ബി‌എൽ‌എസ് ഇന്റർനാഷണൽ സെന്ററുകളിലെയും അൽ ഐനിലെയും പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ജൂലൈ 15 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസി നീക്കംചെയ്യും.

എന്നിരുന്നാലും സാമൂഹിക അകലം പാലിക്കണമെന്നും ബി‌എൽ‌എസ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ ഫെയ്‌സ് മാസ്കും കയ്യുറകളും ധരിക്കണമെന്നും എല്ലാ അപേക്ഷകരോടും എംബസി നിർദ്ദേശിച്ചു.

Image

എന്നാൽ ഇപ്പോഴും മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ); പ്രായപൂർത്തിയാകാത്തവർ (12 വയസ്സിന് താഴെയുള്ളവർ); ഗർഭിണികളായ സ്ത്രീകളെയും നിശ്ചയദാർഡ്യമുള്ള ആളുകളെയും കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

error: Content is protected !!