അബൂദാബി ആരോഗ്യം ദുബായ് വിദ്യാഭ്യാസം

ഇത് ഒരു പരീക്ഷണമായിരുന്നു, നമ്മൾ വിജയിച്ചു: യുഎഇയിലെ വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയനവർഷത്തിലേക്കുള്ള സ്വാഗത സന്ദേശം നൽകി ഷെയ്ഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യാഴാഴ്ച യുഎഇയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു സന്ദേശം നൽകി.

പ്രിയ വിദ്യാർത്ഥികളേ, മുൻപെങ്ങും അനുഭവമില്ലാത്ത തരത്തിലുള്ള ഒരു അധ്യയന വർഷം അവസാനിച്ചു … നമുക്കെല്ലാവർക്കും ഒരു പരീക്ഷണം ആയിരുന്നു ഇത് , പക്ഷേ ഇത് നമ്മൾ അതിജീവിച്ചു . നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് അദ്ദേഹം പറഞ്ഞത്

രാജ്യത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയ സംഘത്തിനും ഷെയ്ഖ് മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

വിദ്യാർത്ഥികളോട് സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കാനും , അടുത്ത വർഷം മികച്ച ആരോഗ്യത്തിലും വിജയത്തിലും നിങ്ങളെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി ഈ വർഷം മാർച്ചിൽ യുഎഇയിലെ എല്ലാ സ്കൂളുകളും കാമ്പസുകൾ അടയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു.

പിന്നീട് രാജ്യമെമ്പാടും ഓൺ‌ലൈനായി ക്ലാസുകൾ എടുക്കുന്നതിനായി ഇ-ലേണിംഗ് സിസ്റ്റം വേഗത്തിൽ‌ നടപ്പാക്കി. അടുത്ത യുഎഇ അധ്യയന വർഷം ഓഗസ്റ്റ് 30 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി കഴിഞ്ഞ മാസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു

അടുത്ത അധ്യയന വർഷത്തിൽ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ ഓൺ-സൈറ്റ് പഠനത്തിനായി അവസരമൊരുക്കുന്നതിന് എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തുടനീളമുള്ള സ്കൂളുകൾ.

error: Content is protected !!